അപ്‌സര റാണിയുടെ ഗ്ലാമർ പ്രദർശനവുമായി ആർ.ജി.വി. ചിത്രം ‘ത്രില്ലർ’- ന്റെ ട്രയിലർ

മോഡല്‍ അപ്‌സര റാണിയെ നായികയാക്കി രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ത്രില്ലര്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. ലൈംഗികതയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. അപ്‌സരയുടെ മേനീ പ്രദര്‍ശനമാണ് ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക.

മികച്ച നര്‍ത്തകി കൂടിയായ താരത്തിന്റെ ചൂടന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒഡിയ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അപ്‌സരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ത്രില്ലര്‍. ത്രില്ലറിലെ നായകനെയും ഒഡിഷയില്‍ നിന്നാണ്.

ലോക്ഡൗണിനിടെ രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന അഞ്ചാമത്തെ സിനിമയാണ് ത്രില്ലര്‍. ക്ലൈമാക്‌സ്, നേക്കഡ്, പവര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം റിലീസ് ചെയ്തിരുന്നു.