സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19; 794 പേര്‍ രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 506  പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകള്‍ അറിയിച്ചത്.

ഇന്ന് 794 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കം വഴി 375 പേര്‍ക്കാണ് രോഗ ബാധയുണ്ടായി. 31 പേർ വിദേശത്തുനിന്നു വന്നവരാണ്. 40 അന്യസംസ്ഥാനങ്ങളിൽ നിന്നും. 37 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 2 മരണമാണ് ഉണ്ടായത്

കേരളത്തില്‍ ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 70
കൊല്ലം 22
ആലപ്പുഴ 55
പത്തനംതിട്ട 59
കോട്ടയം 29
ഇടുക്കി 06
എറണാകുളം 34
തൃശൂർ 83
പാലക്കാട് 04
മലപ്പുറം 32
കോഴിക്കോട് 42
വയനാട് 03
കണ്ണൂർ 39
കാസർകോട് 28