അതി നാടാകീയമായി ധോണി കളംവിടുമ്പോൾ…

‘അന്‍ഡ് ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍! എ മാഗ്നിഫിസന്റ് സ്റ്റ്രൈക്ക് ഇന്‍ടു ദ ക്രൗഡ്. ഇന്ത്യ ലിഫ്റ്റ് ദ വേള്‍ഡ്കപ്പ് ആഫ്റ്റര്‍ 28 ഇയേഴ്‌സ്!‘ – ആരും മറക്കാനിടയില്ല രവിശാസ്ത്രിയുടെ ഈ കമന്റ്. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകക്കപ്പ നേടിയപ്പോള്‍ ആമരത്ത് ധോണിയായിരുന്നു. കപിലിനു ശേഷം ലോക കീരീടെ ചൂടിയ ഇന്ത്യന്‍ നായകനാണ് ധോണി.

https://www.instagram.com/tv/CD6ZQn1lGBi/?utm_source=ig_web_copy_link

ഐ.സി.സി. യുടെ എല്ലാ കീരിടവും നേടിയ ഏക ക്യപ്റ്റന്‍. പ്രഥമ ട്വന്റി 20 ലോകക്കപ്പ്, 2011-ലെ ലോകപ്പ്,ചാമ്പ്യന്‍സ് ട്രോഫി, എഷ്യക്കപ്പ് അങ്ങനെ നോക്കിയാല്‍ ധോണിയുടെ കൈപ്പിടിയില്‍ എത്താത്ത കീരീടങ്ങള്‍ ഇല്ല. എന്നിട്ടും ഈ വിടവാങ്ങല്‍ തീര്‍ത്തും അപ്രതീക്ഷിതവും നാടകീയവുമായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ സഹിതമുള്ള ലഘു കുറിപ്പിലാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘ഇതുവരെ നിങ്ങള്‍ തന്ന എല്ലാ പന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. ഇന്ന് 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക’ ധോണി കുറിച്ചു.

ഐ.പി.എല്ലി.ന് ഒരുക്കമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാംപിനായി ചെന്നൈയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ധോണിക്കൊപ്പമുള്ള ചിത്രം സഹതാരം സുരേഷ് റെയ്‌ന പങ്കുവച്ചത്. ആ ചിത്രം ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനു മുന്നോടിയാണെന്ന് ആരും അറിഞ്ഞില്ല. ധോണിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റെയ്‌ന കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ നാടകീയത പൂര്‍ണം.

2004 ഡിസംബറിലാണ് ധോണണി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നീട് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സമ്മാനിച്ച ഏക നായകനുമാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റം നടക്കുന്ന സമയത്ത് ടീമിന്റെ അമരത്തെത്തിയ ധോണി ഇന്ത്യന്‍ ക്രിക്കറ്റിനെ വിജയകരമായാണ് മുന്നോട്ടുനയിച്ചത്.

കളിക്കളത്തിലെ ശാന്തതയ്ക്കും ബുദ്ധിക്കും കീര്‍ത്തികേട്ട താരമാണ് ധോണി. ‘കാംസൂത്ര’ എന്ന പോരിലാണ് ചിലര്‍ ആദ്ദേഹത്തെ വിശഷിപ്പിച്ചിരുന്നത്. മിന്നല്‍ വേഗത്തിലുള്ള സ്റ്റംപിങ്ങുകള്‍ കാണികള്‍ക്ക് എന്നും ഹരമായിരുന്നു. ഇന്നും ഏകദിനത്തിലെ ‘ബെസ്റ്റ് ഫിനിഷര്‍’ ആയി അറിയപ്പെടുന്ന താരം കൂടിയാണ് ധോണി.

രാജ്യാന്തര കരിയറില്‍ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മല്‍സരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റില്‍നിന്ന് 2014-ല്‍ തന്നെ താരം വിരമിച്ചിരുന്നു. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റില്‍നിന്നുള്ള വിരമിക്കല്‍. 90 ടെസ്റ്റുകളില്‍നിന്ന് 38.09 ശരാശരിയില്‍ 4876 റണ്‍സ് നേടി. ഇതില്‍ ആറു സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. ടെസ്റ്റില്‍ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്.

350 ഏകദിനങ്ങളില്‍നിന്ന് 50.57 റണ്‍ ശരാശരിയില്‍ 10,773 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറിയും 73 അര്‍ധസെഞ്ചുറിയും ഇതിലുള്‍പ്പെടുന്നു. കരിയറിന്റെ തുടക്കക്കാലത്ത് പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരില്‍ ഏകദിനത്തില്‍ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങുകളുമുണ്ട്. ഇതിനിടെ രണ്ട് ഏകദിനങ്ങളില്‍ ബോളിങ്ങിലും കൈവച്ച ധോണി ഒരു വിക്കറ്റും നേടി.

98 ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 37.60 റണ്‍ ശരാശരിയില്‍ 1617 റണ്‍സും ധോണി നേടി. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളുമുണ്ട്. ട്വന്റി20യില്‍ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്