Tag: kerala flood
-
കേരളവും ഉരുൾപൊട്ടലും; കാര്യവും കാരണങ്ങളും
ഉരുള്‍പൊട്ടല്‍ ഒരു പ്രകൃതി പ്രതിഭാസമാണ്. മനുഷ്യന്റെ ഇടപെലുകള്‍ കൂടാതെ മറ്റ് പ്രകൃതിദത്ത കാരണങ്ങളാലും ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നു. ജനവാസ മേഖലകളില്‍ മാത്രമല്ല മനുഷ്യസാന്നിധ്യമില്ലാത്ത കാടുകളില്‍ വരെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നുണ്ട്. പൊതുവേ 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള ഇടങ്ങളാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി ഭൗമശാസ്ത്രപഠനകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ആകെ ഭൂപ്രകൃതിയുടെ 48 ശതമാനവും മലനാടായ കേരളത്തില്‍ ഏറ്റവും കൂടുതലായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭവും ഉരുള്‍പൊട്ടലാണ്. എന്താണ് ഉരുള്‍പൊട്ടല്‍? സ്ഥിരത നഷ്ടപ്പെടുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും മറ്റ് ഭൂവസ്തുക്കളും വന്‍തോതില്‍ വളരെ പെട്ടെന്ന് താഴെക്…