Tag: covid 19
-
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19; 794 പേര് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകള്‍ അറിയിച്ചത്. ഇന്ന് 794 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കം വഴി 375 പേര്‍ക്കാണ് രോഗ ബാധയുണ്ടായി. 31 പേർ വിദേശത്തുനിന്നു വന്നവരാണ്. 40 അന്യസംസ്ഥാനങ്ങളിൽ നിന്നും. 37 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 2 മരണമാണ് ഉണ്ടായത് കേരളത്തില്‍ ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 70കൊല്ലം 22ആലപ്പുഴ…
-
സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ദ്ധ സമിതി
സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ആരോഗ്യ സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കും. ഇപ്പോള്‍…
-
കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു ഗള്‍ഫ് മേഖലയ്ക്ക് ആശ്വാസം
കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി സൗദി. പ്രതിദിനം 5000ല്‍ ഏറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത് ഇപ്പോള്‍ 2000ല്‍ താഴെയാണ് 1993 പേര് പുതുതായി പോസിറ്റീവായപ്പോള്‍ 2613 പേര് രോഗമുക്തി നേടി. ഇന്നലെ 27 പേര് കൂടി മരിച്ചു. ഖത്തറില്‍ കര്‍ശന വ്യവസ്ഥകളോടെ ഇളവുകളുടെ മൂന്നാം ഘട്ടത്തിന് ഇന്നു തുടക്കം. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സെന്ററുകള്‍ എന്നിവയും ഇന്നുമുതല്‍ തുറക്കും. രാജ്യത്ത് കോവിഡ് പോസിറ്റീവ് ആകുന്ന ഭൂരിഭാഗം പേരും 25-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍. 292…
-
കോവിഡ്- 19: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 52, 123 പേര്‍ക്ക്, മരണം 775
രാജ്യത്ത് കേവിഡ് 19 രോഗികളുടെ പ്രതിദിന വര്‍ദ്ധന അരലക്ഷം കവിഞ്ഞു മുന്നോട്ട്. 24 മണിക്കൂറിനിടെ 52,123 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15,83,792 അയി. 24 മണിക്കൂറിനിടെ 775 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 34,968 ആയി. കോവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും വര്‍ദ്ധിക്കുന്നുണ്ട്. ആഗോള ശരാശരിയേക്കാള്‍ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 10,20,582 പേര് രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലും…
-
105 വയസുകാരിക്ക് കോവിഡ് രോഗമുക്തി: കേരളത്തിന് അഭിമാനിക്കാം
തിരുവനന്തപുരം: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ജൂലൈ 20ന് രോഗം…
-
ഇനി പുച്ചയെ ഉമ്മവച്ചാല്‍ പണികിട്ടും! പൂച്ചയ്ക്കും കോവിഡ്
ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്തുപൂച്ചയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഉടമയില്‍നിന്നാണു പൂച്ചയ്ക്ക് രോഗം പകര്‍ന്നതെന്നാണു നിഗമനം. സെന്റര്‍ ഫോന് വൈറസ് റിസര്‍ച്ചില്‍ ജൂണില്‍ നടന്ന പരിശോധനയില്‍ പൂച്ചയ്ക്ക് കൊറോണ ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആനിമല്‍ പ്ലാന്റ് ഹെല്‍ത്ത് ലബോറട്ടറിയില്‍ നടന്ന വിശദപരിശോധനയിലും രോഗം സ്ഥിരീകരിച്ചത്. സംഭവം വാര്‍ത്തയാതോടെ വളര്‍ത്തുമൃഗങ്ങളെ ഉമ്മ വയ്ക്കരുതെന്നും ഭക്ഷണം പങ്കുവച്ചു കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്കി. ആറു വയസ്സുള്ള പൂച്ചയ്ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണു പ്രകടമായത്. ചെറിയ ശ്വാസംമുട്ടലും മൂക്കൊലിപ്പും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട്…