2007-ലെ പ്രഥമ ടി 20 ലോകകപ്പ് യുവരാജില്‍ നിന്നും ഒരോവറില്‍ 6 സിക്‌സ് വഴങ്ങി നില്‍ക്കുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ചിത്രം ആരും അത്ര പെട്ടന്ന് മറക്കാന്‍ ഇടയില്ല. അതിന്റെ പേരില്‍ ബ്രോഡ് ഇന്നും ട്രോളുകള്‍ അറ്റുവാങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ ബ്രോഡിന് വേണ്ടി കൈയടിക്കൂ എന്ന് പറയുകയാണ് യുവരാജ്.
വിന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റില്‍ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ബ്രോഡിനെ അഭിനന്ദിച്ചാണ് യുവിയുടെ വാക്കുകള്‍. ‘സ്റ്റുവര്‍ട്ട് ബ്രോഡിനെപ്പറ്റി പറയുമ്പോള്‍ ട്വന്റി20 ലോകകപ്പിലെ 6 സിക്സറുകളെപ്പറ്റിയാണു പലരും ചര്‍ച്ച ചെയ്യുന്നത്. പക്ഷേ, ഇത്തവണ അതുവേണ്ട. എല്ലാവരും ബ്രോഡിനുവേണ്ടി കയ്യടിക്കണം. ടെസ്റ്റില്‍ 500 വിക്കറ്റെന്ന നേട്ടം ചില്ലറയല്ല. എന്തുമാത്രം അധ്വാനവും സമര്‍പ്പണവും അതിനു പിന്നിലുണ്ട്. ബ്രോഡ്, നിങ്ങളൊരു ഇതിഹാസമാണ്.’ യുവരാജ് ട്വീറ്റ് ചെയ്തു.
മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രെയ്ഗ് ബ്രാത്ത്വയ്റ്റിന്റെ വിക്കറ്റ് നേടിയാണ് ബ്രോഡ് ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകള്‍ തികച്ചത്. ജയിംസ് ആന്‍ഡേഴ്‌സനു പിന്നാലെ 500 വിക്കറ്റ് ഇടം നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമാണ് ബ്രോഡ്. ടെസ്റ്റ് കരിയറിലെ 140-ാം മത്സരത്തിലാണ് ബ്രോഡ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
Leave a Reply