പൃഥ്വിരാജിന്റെ രസകരമായ കുടുംബവിയശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ താത്പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥ്വിയും ഭാര്യ സുപ്രിയയും. രസകരമായ കുടുംബ വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുള്ളത്.
അടുത്തിടെയായി ഇരുവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ താരെ കുഞ്ഞു അലംകൃതയാണ്. മകളുടെ മുഖം ഇവര്‍ അധികം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ല. എങ്കിലും അല്ലിയുടെ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഫാദേഴ്‌സ് ഡേയില്‍് അല്ലി എഴുതിയ കുറിപ്പും കോവിഡുനെപ്പറ്റിയുള്ള മകളുടെ നോട്ട്ബുക്കും ഇവര്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം പേജിലുടെയാണ് അല്ലിയുടെ സണ്‍ഡേ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പൃഥ്വിരാജിന്റെ തോളില്‍ ഇരുന്ന് ദൂരെയുളള കാഴ്ച കാണുകയാണ് അലംകൃത. ഈ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പൃഥ്വിയുടെ വാക്കുകള്‍. ഒരു മണിക്കൂര്‍ തുടര്‍ച്ചായായ ഒണ്‍ലൈന്‍ ക്ലാസിന് ഞായറാഴ്ച അവധി കിട്ടിയതിന്റെ സന്തോഷത്തിലാണ് മകള്‍. അച്ഛന്റേയും മകളുടേയും ചിത്രം പകര്‍ത്തിയിയത് സുപ്രിയയാണെന്നും താരം പങ്കുവെച്ച പോസ്റ്റിലുണ്ട്.
Leave a Reply