തിങ്കളാഴ്ച് 702 പേര്‍ക്ക് കോവിഡ്-19; 745 പേര്‍ക്ക് നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം 35- ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് കോവിഡ് മരണവും സംഭവിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ്(67), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ്(87) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവരെ 19,727 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 10,054 പേര്‍ ഇതുവരെ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 161

കാസര്‍കോട് 38

പത്തനംതിട്ട 17

കൊല്ലം 22

എറണാകുളം 15

കോഴിക്കോട് 68

മലപ്പുറം 86

കോട്ടയം 59

ഇടുക്കി 70

കണ്ണൂര്‍ 38

ആലപ്പുഴ 30

പാലക്കാട് 41

തൃശൂര്‍ 40

വയനാട് 17

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 65

കാസര്‍കോട് 53

പത്തനംതിട്ട 49

കൊല്ലം 57

എറണാകുളം 69

കോഴിക്കോട് 41

മലപ്പുറം 88

കോട്ടയം 13

ഇടുക്കി 25

കണ്ണൂര്‍ 32

ആലപ്പുഴ 150

പാലക്കാട് 9

തൃശൂര്‍ 45

വയനാട് 49

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 1,55,147 പേരാണ് നിരീക്ഷണത്തിലുള്ളത്. 9397 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9611 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 3,54,480 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതില്‍ 3842 സാംപിളുകളുടെ ഫലം വരാനുണ്ട്.

ഇതില്‍ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാംപിളുകള്‍ നെഗറ്റീവ് ആയി. ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 495. ഇപ്പോള്‍ സംസ്ഥാനത്ത് 101 സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 12,801 കിടക്കകള്‍ ഉണ്ട്. 45 ശതമാനം കിടക്കകളില്‍ ഇപ്പോള്‍ ആളുകള്‍ ഉണ്ട്. രണ്ടാം ഘട്ടത്തില്‍ 201 സിഎഫ്എല്‍ടിസികളാണ് കൂട്ടിച്ചേര്‍ക്കുക