പൂവുകളാൽ
ഹൃദയം മുറിഞ്ഞ
ഒരുവനെ
നിങ്ങളറിയുമോ ?
സെമിത്തേരിയിൽ,
അമ്മയുടെ കല്ലറയ്ക്കു മുകളിലെ
പൂക്കളെ നോക്കി
അവൻ ഇരിപ്പുണ്ട്.
പ്രണയം പറഞ്ഞൊപ്പിക്കാനെടുത്ത പൂവ്,
തിരികെ മുഖത്തെറിയപ്പെട്ടപ്പോൾ,
താഴെ വീണപ്പോൾ,
അവനെ കണ്ടിട്ടുണ്ട്.
പൂവുകളാൽ ഹൃദയം മുറിഞ്ഞ ഒരുവനെ ഞാനറിയും;
ഇന്നൊരു പൂവും
അന്നൊരു വസന്തവും കണ്ട
ഒരുവനെ!
അവൻ എന്നോടൊപ്പമുണ്ട്.
Leave a Reply