ലോക്ക്ഡൗണ്‍ കാലത്ത് പല മേഖലയിലെ തകര്‍ച്ചയെപ്പറ്റിയും നമ്മള് ചര്‍ച്ച ചെയ്തു, അടച്ചിടല്‍ അവയില്‍ ഏറെയും പഴയ അവസ്ഥയില്‍ എത്തി, മറ്റ് ചിലത് തിരിച്ചുവരവിന്റെ പാതയിലുമാണ്. എന്നാല്‍ ഇപ്പോഴും ഭാവി അനിശ്ചിതത്വത്തിലായ ഒരു വിഭാഗമുണ്ട്, ഒരിടത്തും അവരുടെ ഒച്ച മുഴങ്ങിയില്ല. അതാണ് കേരളത്തിന്റെ സ്വന്തം സമാന്തര വിദ്യാഭ്യാസ മേഖല.
സാക്ഷരതയില്‍ ഒന്നാമതാണ് കേരളം. സര്‍ക്കാരുകള്‍ക്കും പൊതു- സ്വകാര്യ വിദ്യാലയങ്ങള്‍ക്കുമൊപ്പം ആ നേട്ടത്തിന് അര്‍ഹതയുണ്ട് കേരളത്തിന്റെ സ്വന്തം സമാന്തര വിദ്യാഭാസ മേഖലയ്ക്ക്. ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തിലും, പോലീസ് സ്റ്റേഷനിലും, സ്വകാര്യ സ്ഥാപനത്തിലും എന്തിന് എല്ലാ സ്കൂളിലും പോലും കാണും മുന്‍പ് ഒരു ടൂട്ടോറിയല്‍ സ്ഥാപനത്തില്‍ എങ്കിലും പഠിപ്പിച്ച ഒരാള്‍.
കാലം മാറി, കാലത്തിനൊപ്പം മേഖലയും സഞ്ചരിച്ചു, പല മാറ്റവും സംഭവിച്ചു. എന്നാല്‍ കോവിഡ് കാലത്തെ അടിച്ചിടലില് വലഞ്ഞ ഈ മേവലയ്ക്ക ഒരു കൈത്താങ്ങും ഒരിടത്തുനിന്നും വന്നില്ല. ലക്ഷങ്ങളുടെയും കോടികളുടെയും മുതല്‍മുടക്കില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളെക്കുറിച്ചല്ല ഇവിടെ ചര്‍ച്ചചെയ്യുന്നത്.
‘ഫെബ്രുവരി മുതലാണ് സ്ഥാപനം അടച്ചത്, എല്ലാം ശരിയാകുമെന്ന് കരുതി അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ എല്ലാം തുടങ്ങി. ബെഞ്ചും ഡെസ്ക്കും നോട്ടീസും അങ്ങനെ എല്ലാം, അതിനായി ചെലവഴിച്ച പണം വെറുതെയായി. ക്ലാസു നടക്കുന്നില്ലെങ്കിലും സ്ഥല വാടക മുടക്കം കൂടാതെ നല്‍കണം, ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നുണ്ട്, എന്നാല്‍ സ്ഥാപനത്തിന് ഇതില്‍ നിന്ന് മെച്ചമൊന്നും ഇല്ല, ഇതിനെ അശ്രയിക്കുന്നവരുടെ കാര്യവും കഷ്ടമാണ്’ ഒരു സമാന്തര വിദ്യാഭാസ സ്ഥാപന ഉടമയുടെവാക്കുകളാണിത്.
ഫെബ്രുവരി മാസം മുതലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം വന്ന് തുടങ്ങിയത്. ഒരു അദ്ധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഇവര്‍ക്ക് ക്ലാസുകള്‍ മതിയാക്കേണ്ടി വന്നു. ആതിനാല്‍ തന്നെ ഫീസ് കൂടിശ്ശിക ബാക്കിയായി. കുട്ടികള്‍ സ്ഥാപനത്തിലേക്ക് വരാതായതോടെ ഇനി അത് കിട്ടുമെന്നതിനും ഉറപ്പില്ല.
പുതിയ അദ്ധ്യയന വര്‍ഷം കണക്കിലെടുത്ത് സ്ഥാപനങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു എന്നാല്‍ ക്ലാസുകള്‍ തുടങ്ങാന്‍ സാധിക്കാത്ത സ്ാഹചര്യമായതിനാല് അതും വെറുതേയായി. പുതുയ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള ബഞ്ചും ഡെസ്ക്കും നോട്ടീസുകളും ഒകേ തയ്യാറായിരുന്നു. എന്നാല്‍ അതിനായി ചെലവഴിച്ച പണം വെറുതേയായി. പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ് അതിനാല്‍ തന്നെ ക്ലാസു നടന്നില്ലെങ്കിലും വാടക കൃത്യമായി കൊടുക്കണം
നമുക്കിനിയൊരു പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്തെ ഒരു ടുട്ടോറിയല്‍ സ്ഥാപനത്തിലെ ടീച്ചറെ പരിചയപ്പെടാം. ‘ഡിഗ്രി മുതല്‍ പഠിച്ചത് പ്രദേശത്തെ ഒരു ടൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ചാണ്. അവിടെ കിട്ടിയ ശമ്പളം കൊണ്ടാണ് ബിരുദാനന്തര ബിരുദം വരെ പഠിച്ചതും ബി.എഡിന് ചേര്‍ന്നതും. ഇപ്പോള്‍ ബി.എഡ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സ്ഥാപനം തുറക്കാതായതോടെ വരുമാനം നിലച്ചു. ഇപ്പോള്‍ മുന്നിലുള്ളത് അനിശ്വിതത്വം മാത്രമാണ്’.
ഇതാണ് ഇപ്പോള്‍ പലരുടെയും അവസ്ഥ. ലോക്ഡൗണ്‍ ആയതോടെ സ്ഥാപനങ്ങള്‍ തുറക്കുന്നില്ല, ഭീതി നിലനില്‍ക്കുന്നതിനാല്‍ വീടുകളില്‍ പോയി പഠിപ്പിക്കാനും കഴിയില്ല. സ്കൂളുകളിലെ ടീച്ചര്‍മാരുടെ തുല്യ യോഗ്യതയുള്ളവരാണ് ഇത്തരമിടങ്ങളിലും പഠിപ്പിക്കുന്നത്.
സമാന്തരസ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ അസംഘടിതരാണ്. അതിനാല്‍ തന്നെ ഇവരുടെ ആവശ്യങ്ങള്‍ വേണ്ട വിധത്തില്‍ വേണ്ടയിടങ്ങളില്‍ എത്താറില്ല. പല സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഇതില്‍ നിന്നും അധ്യാപകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ മെച്ചമൊന്നും കിട്ടാറില്ല.
ഇന്ന് ഇവര്‍ നടത്തുന്നത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. കാണേണ്ടവര്‍ കാണേണ്ട പോരാട്ടം. കേരളത്തിന്റെ വിദ്യാഭാസ മേഖലയിലെ നേട്ടം ഇവര്‍ക്കൂടി അവകാശപ്പെട്ടതാണ്. അതിനാല്‍ ഇവര്‍ നിലനിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്.
Leave a Reply