കുട്ടികള്‍ അഞ്ചാം ക്ലാസുവരെ പഠിക്കേണ്ടത് ഒന്നുകില്‍ മാതൃഭാഷയിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലോ അയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയം-2020 -ലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ എല്ലാ ക്ലാസുകളിലും സംസ്കൃത ഭാഷയും സെക്കന്‍ഡറി സ്കൂള്‍ തലം മുതല്‍ വിദേശ ഭാഷകളും കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യണം . ഒരു വിദ്യാര്‍ത്ഥിയുടെയും മേല്‍ ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും നയത്തില്‍ പറയുന്നു
ഇത് എട്ടാം ക്ലാസ് വരെയും അതിനുശേഷവും തുടരുകയും ചെയ്യാം. പുതിയ നയത്തില്‍ മൂന്ന് മുതല്‍ 18 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളെയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.
ആറാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പോടുകൂടിയ തൊഴില്‍ വിദ്യാഭ്യാസം, 10 + 2 സ്കൂള്‍ ഘടനയില്‍ മാറ്റം, നാല് വര്‍ഷത്തെ ബാച്ചിലേഴ്സ് പ്രോഗ്രാം എന്നിവയും പുതിയ ദേശീയ വിദ്യാഭ്യാസ നയതതിലം മറ്റ് നിര്‍ദ്ദേശങ്ങള്‍. പുതിയ വിദ്യാഭാസ നയത്തിലൂടെ സ്കൂളില്‍ നിന്ന് പുറത്തായ രണ്ട് കോടി കുട്ടികള്‍ക്ക് വീണ്ടും മുഖ്യധാരയിലേക്ക് എത്താന്‍ കഴിമമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അവസാനമായി എന്‍.ഇ.പി പുനരവലോകനം ചെയ്തത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖല ദീര്‍ഘകാലമായി നടക്കാതിരുന്നതും കാത്തിരുന്നതുമായ പരിഷ്കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ട്വീറ്റിലൂടെ വിശേഷിപ്പിച്ചു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായി കരട് വിദ്യാഭാസ നയത്തെ നേരത്തെ പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വിമര്‍ശിച്ചിരുന്നു.
Leave a Reply