Author: Athira A R

  • വാടാത്ത പൂക്കൾ

    വാടാത്ത പൂക്കൾ

    # ആതിര എ. ആർ. വാടാത്ത പൂക്കളോ?അതേ, വാടാത്ത പൂക്കൾ. ചുവപ്പും നീലയും റോസും നിറങ്ങളിൽ ഉള്ളവ. നിറവും മണവും തേനും പേരുമില്ലാത്ത ചില പൂക്കൾ. നീ എവിടെയാണവയെ കണ്ടത്? പൂന്തോട്ടത്തിലാണോ?അല്ല. മൗനം.. അത്… അതൊരു വലിയ താഴ്‌വരയാണ്. കാശു കൊടുത്താൽ കിട്ടാത്തതായി അവിടൊന്നുമില്ല. താഴ്‌വര കാണാൻ ദിവസേന സന്ദർശകർ ഒരുപാട് വരാറുണ്ട്. ഈ പൂക്കളെ കാണാനാണോ സന്ദർശകർ വരുന്നത്? അല്ലേയല്ല.കൈ കൂപ്പി പുഞ്ചിരിയോടെ സന്ദർശകരെ സ്വാഗതമരുളാൻ നിർത്തിയിരിക്കുന്നതാണവയെ. സന്ദർശകർ ആരും തന്നെ ആ പൂക്കളെ ഗൗനിക്കാറു…

  • ആത്മപരിശോധന

    ആത്മപരിശോധന

    #ആതിര. എ. ആർ ”ആരെന്ന് പറയണമായിരുന്നു? അവനു മുറിവേറ്റിരുന്നു. തിരികെ നടക്കുമ്പോൾ, അന്നോളം പരിചിതമല്ലാത്ത ഒരു ശൂന്യതയിലേയ്ക്ക് അവൻ വഴുതി. ആരെന്നു പറയണമായിരുന്നു? വീണ്ടും വീണ്ടും ശൂന്യത ഭേദിച്ച് ആ ചോദ്യം മുറിവിൽ കുത്തിക്കൊണ്ടേയിരുന്നു. എന്തെങ്കിലും ഒന്നു പറയാമായിരുന്നു, എന്തെങ്കിലും…” കലാലയത്തിന്റെ വലതു വശത്തുള്ള കൽപ്പടവിലിരുന്ന് കൂട്ടുകാരൻ എഴുതി തന്ന ഓട്ടോഗ്രാഫിലൂടെ കണ്ണോടിക്കുകയായിരുന്നു മനു. ഒന്നും രണ്ടുമല്ല പല തവണ വായിച്ചു. പ്രിയ സുഹൃത്തും സഖാവും ക്യാംപസിലെ താരവുമായ അഭിയുടെ വരികളാണിത്. തിരിച്ചും മറിച്ചും വായിച്ചിട്ടും ആ…