കരിക്കിലൂടെ ശ്രദ്ധേയമായ താരമാണ് അമേയ മാത്യുസ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ തരംഗം. വണ്ണം കുറഞ്ഞതിനാൽ നഷ്ടപ്പെട്ട അവസരങ്ങളെപ്പറ്റി നടി പോസ്റ്റിൽ പറഞ്ഞുതുടങ്ങുന്നത്. തുടർന്ന് 8 കിലോയാണ് നടി കൂട്ടിയത്. എന്നാൽ ലോക്ക്ഡൗണിൽ നടി കുറയ്ച്ചതും 8 കിലോ ഭാരമാണ്.
അമേയ മാത്യൂസിന്റെ കുറിച്ച് വായിക്കാം:
വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്… എന്നാലും വർക്ക്ഔട്ടും ഡയറ്റും അതിൽനിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് 8 കിലോയോളം വണ്ണം കൂട്ടി, അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല… പക്ഷേ ഈ ലോക്ക്ഡൗൺ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു. 62 കിലോയിൽനിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം കെയർ ചെയ്യുന്നോ, അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകും.
Leave a Reply