ഈ അടുത്തിടെ സമൂഹികമാധ്യമങ്ങളില്‍ ഏറ്റവും വൈറലായ ഒന്നാണ് നടി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. ‘ദി ബോസ് ബിച്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ടില്‍ കയ്യില്‍ എരിയുന്ന സിഗററ്റുമായി ഗ്ലാമറസ് വേഷത്തിലാണ് താരം എത്തുന്നത്.

നാടന്‍ വേഷങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച താരത്തിന്റെ പുതിയ ലുക്ക് ഇതോടെ വൈറലായി.ജിക്സണാണ് ഈ തകർപ്പൻ ഫോട്ടോഷൂട്ട് ഒരുക്കിയത്.


ഈ ഫോട്ടോഷൂട്ട് ഒരുക്കിയ ജിക്സണ്‍ ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ:
ദുര്‍ഗ കൃഷ്ണ ഒരു ടിപ്പിക്കല്‍ മലയാളി പെണ്‍കുട്ടിയാണ്. സാരിയും സല്‍വാറും ഇഷ്ടപെടുന്ന ഒരു സാധാരണക്കാരിയായ കുട്ടി. ദുര്‍ഗയുടെ ഈ ഫോട്ടോഷൂട്ട് ഒരു നിഗൂഢമായ അത്ഭുതം ആണെന്നാണ് ഞാന്‍ കരുതുന്നത്, കാരണം കയ്യില്‍ സിഗരറ്റ് പിടിച്ചുള്ള ഈ ഫോട്ടോഷൂട്ടിനെക്കുറിച്ചു അവരെ പറഞ്ഞു മനസ്സിലാക്കി ബോധ്യപ്പെടുത്താന്‍ ഒരുപാടു പരിശ്രമിക്കേണ്ടി വന്നു.

ജീവിതത്തില്‍ ഇന്നു വരെ പുക വലിക്കാത്ത ദുര്‍ഗയ്ക്ക് ഈ ഫോട്ടോഷൂട്ട് സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഒരു അഭിനേതാവെന്ന നിലയില്‍ ബോള്‍ഡ് ആകാനും അവരുടെ അതിര്‍വരമ്പുകളില്‍ നിന്ന് മുന്നോട്ടു പോകാനും ദുര്‍ഗ തീരുമാനിച്ചതിന്റെ ഫലമാണ് ഈ ഫോട്ടോഷൂട്ട്, ജിക്സണ്‍ പറഞ്ഞു

Leave a Reply