2010 മേയ് 22 -ന് രാവിലെ 6.30-ന് മംഗലാപുരം വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ മരിച്ചത് 52 മലയാളികള്‍ ഉള്‍പ്പടെ 158 പേരാണ്. ഈ അപകടത്തിന് ഒരു കാരണം ടേബിള്‍ടോപ്പ് റണ്‍വേയാണ് എന്നു വിലയിരുത്തിയിട്ടുണ്ട്. 10 വര്‍ഷത്തിനപ്പുറും ഇന്ത്യയിലെ മറ്റൊരു ടേബിള്‍ ടോപ്പ് റണ്‍വേയില്‍ അപകടം ഉണ്ടായിരിക്കുന്നു.
ഒരു പീഠഭൂമിയുടെയോ കുന്നിന്റെയോ മുകളില്‍ സ്ഥിതിചെയ്യുന്ന ഒരു റണ്‍വേയാണ് ടേബിള്‍ടോപ്പ് റണ്‍വേ. ഇത്തരത്തിലുള്ള റണ്‍വേകള്‍ വളരെ മികച്ച പൈലറ്റുമാര്‍ക്ക് പോലും വളരെ വെല്ലുവിളിയാണ് സൃഷ്ട്ടിക്കുന്നത്. റണ്‍വേ ഘടന പൈലറ്റ്മാരില്‍ ഒരു ഒപ്റ്റിക്കല്‍ മിഥ്യ സൃഷ്ടിക്കുന്നു, അതിന് പൈലറ്റിന്റെ കൃത്യമായ സമീപനം ആവശ്യമാണ്.
കുന്നിന്‍ ചെരിവില്‍ സ്ഥിതിചെയ്യുന്ന ഇത്തരം റണ്‍വേകള്‍ക്കും ചുറ്റും കൂടുതല്‍ താഴ്ചയുള്ള സ്ഥലമായിരിക്കും. എപ്പോഴെങ്കിലും ദിശ അല്പം തെറ്റിയാല്‍ മേശപ്പുറത്തുനിന്നു വീഴുമ്പോലെ വിമാനം താഴേക്ക് പതിക്കും.
വെല്ലുവിളി നിറഞ്ഞ ഇത്തരത്തിലുള്ള റണ്‍വേകളെ കനത്ത മഴ കൂടുതല്‍ വഷളാക്കുന്നു. ശരിയായ ലാന്‍ഡിംഗ് സ്ഥലം പൈലറ്റുമാര്‍ മനസിലാക്കേണ്ടതുണ്ട്, അത് പരാജയപ്പെട്ടാല്‍ വിമാനത്തിന് റണ്‍വേയെ മറികടക്കാന്‍ കഴിയില്ല, നേര റണ്‍വേയുടെ താഴേയായിരിക്കും പതിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തിലെ ഒന്നോ രണ്ടോ അറ്റങ്ങളില്‍ കുത്തനെയുള്ള ചരിവാണുളളത്. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ എയര്‍ബസ് എ 330, ബോയിംഗ് 777 എന്നിവയുള്‍പ്പെടെ വലിയ വിമാനങ്ങള്‍ ഈ വിമാനത്താവളത്തിലേക്ക് പറക്കുന്നത് നിര്‍ത്തി.
ഇന്ത്യയില്‍ മംഗലാപുരം, കോഴിക്കോട്, മിസ്സോറാമിലെ ലെങ്‌പൊയി എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്. മംഗലാപുരം വിമാനപകടത്തിനു കാരണമായതില്‍ ഒരു ഘടകം ടേബിള്‍ടോപ്പ് റണ്‍വേയാണ് എന്ന് ഇന്ത്യയിലെ ഒരു വലിയവിഭാഗം മാധ്യമങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.
Leave a Reply