കോവിഡ് 19: മരണനിരക്കില്‍ ഇറ്റലിയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്ത്

കോവിഡ് മരണമനിരക്കില്‍ ഇറ്റലിയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞത് 779 പേരാണ്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയി. ഇറ്റലിയില്‍ ഇതുവരെ 35,132 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1,52,070 പേരാണ്. ബ്രീസീലില്‍ 91,263-ും, യു.കെ.യില്‍ 46,084-ും, മെക്‌സിക്കോയില്‍ 46000 ആണ് മരണനിരക്ക്.
5.45 ലക്ഷം കോവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. 10.57 ലക്ഷം പേര്‍ ഇന്ത്യയില്‍ ഇതുവരെ കോവിഡ് രോഗമുക്തരായിട്ടുണ്ട്. വെള്ളിയാഴ്ച 55000 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യതത്. ഇതോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 1.38 ലക്ഷം കടന്നു.