Kerala Culture

കേരള സംസ്കാരത്തിന്റെ 20 ശേഷിപ്പുകള്‍

ഒരു ജനസമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരം. ഇക്കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന നാടാണ് കേരളം. ആ സംസ്കാരത്തിന്റെ ചില  ശേഷിപ്പുകള്‍ ആണ്  ഇവയൊക്കെ …

1.ചുമടുതാങ്ങി

800px-ChumaduThangi

Source

വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ്ചുമടുതാങ്ങി അഥവാ അത്താണി എന്നു പറയുന്നത്.

2. വഴിയമ്പലം

93353064

Source

വഴിപോക്കർക്കു വിശ്രമിക്കാനുള്ള മണ്ഡപം

3. കാള വണ്ടി

കാള വണ്ടി

Source

കഴുത്തില്‍ മണികെട്ടിയ രണ്ടു കാളകള്‍ , അവക്കു വെളുത്ത നിറവും മുഴുത്ത കൊമ്പും ഉണ്ടായിരുന്നു. കുന്നും പുറത്തേക്കുള്ള ചെമ്മണ്‍ പാതയിലൂടെ അവ വണ്ടിയും വലിച്ചുകൊണ്ട് താളാത്ത്മകമായ് കുതിക്കും… ഓര്‍മ്മയുണ്ടോ ?

4. ചീനവല

ചീനവല5

കരയിൽ നിന്നും ആഴം കുറഞ്ഞ തീരങ്ങളിലേക്ക് നാട്ടുന്ന അസാധാരണമായ ഒരു മത്സ്യബന്ധന സംവിധാനമാണ് ചീനവല. വലിയ മുള കൊണ്ടുള്ള ചട്ടത്തിൽ ഘടിപ്പിച്ചിട്ടുള്ള തൂങ്ങിക്കിടക്കുന്ന വലയാണിത്.

5. അരകല്ല് , ആട്ടുകല്ല്

335156064_0b7dd133aa_z

കറികൾക്കും ചമ്മന്തിയ്ക്കും മറ്റും ആവശ്യമായ തേങ്ങ, മുളക് തുടങ്ങിയവ അരച്ചെടുക്കാൻ ഉപയോഗിക്കുന്ന കരിങ്കല്ലു കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു അടുക്കള ഉപകരണമാണ് അരകല്ല്. ഇതിന് അമ്മിക്കല്ല് എന്നും പേരുണ്ട്.

കരിങ്കല്ല് കൊത്തിയുണ്ടാക്കുന്ന ഈ സംവിധാനം, ദോശ, ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനായുള്ള മാവ് അരച്ചെടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്.

 

6. വട്ടി , കുട്ട, മുറം

mattam1

Source

മുറം .അരി ,പയര് വർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . വടക്കേ മലബാറിൽ ഇതിനെ തടുപ്പ എന്നും വിളിക്കുന്നു.വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി. കുട്ടയുടെ ചെറുതും രൂപവ്യതാസമുള്ളതുമായ ചെറുകുട്ടയാണ് വട്ടി.

7. ചിരട്ട തവി, പ്ലാവില കുമ്പിള്‍

plavila-kumbil-chiratta-thavi

8. ഉറി

SONY DSC

9. ഭരണി

5909904958_747fefae3f_b

Source

10. തിരികല്ല്

800px-തിരികല്ല്

 

Source

പണ്ടുകാലത്തു കേരളത്തിൽ ചെറുപയർ, ഉഴുന്ന്‌ എന്നിവയുടെ തൊലികളയാനും ധാന്യങ്ങൾ പൊടിക്കാനും ഉപയോഗിച്ചിരുന്ന സൂത്രകല്ലാണ്‌ തിരികല്ല്‌.

11. പറ , ഇടങ്ങഴി , നാഴി

measuring units para and idangazhi

Source

നെല്ലും അരിയും മറ്റും അളക്കുന്നതിനു പറ, ഇടങ്ങഴി, നാഴി

12. സേവനാഴി

Sevanazhi,_dye_for_making_ediyappam

കേരളത്തിൽ പ്രധാനമായും ഇടിയപ്പം എന്ന പലഹാരം ഉണ്ടാക്കാൻ ആണു ഇതു ഉപയോഗിക്കുന്നത്.

 

 

13. അടപലക

782px-അടപലക

കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപ്പുപലകഅഥവാ അടപലക.

 

 

14. കൊതി കല്ല്‌

 

800px-Border_Stone_-_കൊതിക്കല്ല്_-_Kochi-Travencore_Border_in_Puthenchira_02

കൊച്ചിതിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തി രേഖപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന മൈൽക്കുറ്റിയുടെ ആകൃതിയോടുകൂടിയതും നാല് വശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവുമുള്ള കരിങ്കല്ലിൽ തീർത്ത അതിർത്തികല്ലുകളാണ് കൊതിക്കല്ലുകൾ. കൊച്ചിയെ സൂചിപ്പിച്ച് കൊ എന്നും തിരുവിതാംകൂറിനെ സൂചിപ്പിച്ച് തി എന്നും കല്ലിന്റെ ഇരുവശത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് കൊതിക്കല്ല് എന്നറിയപ്പെട്ടത്.

15. കിണ്ടിയും കോളാമ്പിയും പാക്കുവെട്ടിയും നൂറുപെട്ടിയും

Kindi, paakkuvetti, noorupetti, kolambi (1)

Source

കിണ്ടി കൈകാൽ മുഖം കഴുകാനും മറ്റും വെള്ളമെടുക്കാനും കോളാമ്പി മുറുക്കിയാലോ രോഗം വരുമ്പോളോ തുപ്പാനും പാക്കു വെട്ടി അടയ്ക്ക മുറിയ്ക്കാനും നൂറുപെട്ടി ചുണ്ണാമ്പിട്ടു വയ്ക്കാനും

16. കടകോൽ

kadakol

തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത്. വായ് വട്ടം കുറവുള്ള ഒരു പാത്രത്തിൽ തൈരു നിറച്ച് ഈ ഉപകരണം കൈകൊണ്ടു കറക്കിയാണ് തൈരു കടയുന്നത്.

17. ആമാട പെട്ടി

Aamadapetty

18. റാന്തലുകള്‍  , പെട്രോമാക്സ് വിളക്ക്

An evolution of lamps

Source

19. കയര്‍ കട്ടില്‍

A simple old style coat

Source

20. നാടന്‍ തടി ചിരവ

Common Chirava

Source

 

Admin Note:

ഇനിയും ഒരുപാട് ഉ ള്‍പെടുത്താന്‍ ഉണ്ടെന്നറിയാം ..കൂടുതല്‍  ചിത്രങ്ങള്‍  നിങ്ങളുടെ കയ്യില്‍ ഉണ്ടെങ്കില്‍  [email protected] ലേക്ക് മെയില്‍ ചെയ്യുക ..