Category: Berlytharangal

  • മാന്യതയുള്ള മാലിന്യം

    അമേരിക്കയില്‍ നിന്ന് ഉഗ്രന്‍ മൊബൈല്‍ ഫോണുകളും അത്യുഗ്രന്‍ കംപ്യൂട്ടറുകളുമായി ഒരു കപ്പല്‍ കൊച്ചി തുറമുഖത്തു വരുമെന്നും അതു കേരളത്തിലെ ജനങ്ങള്‍ക്കു സൌജന്യമായി വിതരണം ചെയ്യാനാണെന്നും കേട്ടാല്‍ ഓസിനു കിട്ടിയാല്‍ ഡീസലും കുടിക്കുന്ന പാവപ്പെട്ട നമ്മള്‍ വെറുതെയിരിക്കുമോ ? ഒരു ലോറി പിടിച്ച് നേരെ കൊച്ചിക്കു വിടും. അവിടെ ചെല്ലുമ്പോഴാണ് അറിയുന്നത് സംഗതി സെക്കന്‍ഡ് ഹാന്‍ഡ് ആണ്. സെക്കന്‍ഡ് ഹാന്‍ഡെങ്കില്‍ അത്, ചുമ്മാ കിട്ടുമ്പം എത്ര ഹാന്‍ഡ് മറിഞ്ഞതാണെന്ന് അന്വേഷിക്കുന്നതു ശരിയാണോ? മാക്സിമം കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ചാക്കിലാക്കി…

  • ട്വിറ്ററില്‍ ഭൂതം

    സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ട്വിറ്ററില്‍ അംഗങ്ങളായിട്ടുള്ളവരില്‍ ഭൂതപ്രേത പിശാചുക്കളുമുണ്ടോ എന്നു സംശയിക്കുന്നു ചിലര്‍. കഴിഞ്ഞ ആഴ്ച മാന്യന്‍മാരായ പലരും കൂതറകളായി മാറിയതിനു പിന്നില്‍ ഈ ഭുതമാണെന്നാണു കണ്ടെത്തല്‍. യുകെയിലെ കേന്ദ്രമന്ത്രി ഉള്‍പ്പെടെ പ്രസിദ്ധരും പ്രഗല്‍ഭരുമായ പലരും കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തത് അവരുടെ ഫോളോവേഴ്സിനെ ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. ലിംഗവര്‍ധകയന്ത്രത്തിന്റെ പരസ്യവും നാലാം കിട കോള്‍ ഗേള്‍സിന്റെ പ്രലോഭനങ്ങളുമായി മാന്യന്‍മാര്‍ ട്വിറ്ററില്‍ വിലസിയപ്പോള്‍ ആയിരക്കണിനു ഫോളോവേഴ്സ് അമ്പരന്നു ചേട്ടനിതെന്തു പറ്റി ? അല്ല, തനിക്കെന്തു പറ്റി ? തന്റെ ട്വീറ്റുകളൊക്കെ…

  • സൂര്യാ ടിവിയോട് രണ്ടു വാക്ക് (നാലെണ്ണം പറയേണ്ടതാണ്..)

    മുല്ലപ്പെരിയാറിലെ വെള്ളം പോലെയാണ് എന്റെ ബ്ളോഗ് പോസ്റ്റുകള്‍ എന്നു സൂര്യ ടിവി വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. മലയാളികളുടേതായ എല്ലാം ആവശ്യാനുസരണം ഉപയോഗിക്കാം എന്നു വിശ്വസിച്ചുപോയിട്ടുണ്ടണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ ചാനലിന്റെ മുതലാളിമാരെയോ തൊഴിലാളികളെയോ ഒന്നും കറുത്തു തടിച്ച തമിഴന്‍മാരെന്നു വിളിച്ചാക്ഷേപിക്കാനോ എനിക്കുദ്ദേശവുമില്ല. കാരണം, ഞാന്‍ വളരെ ഡീസന്റായിപ്പോയി. ഇനിയിപ്പോള്‍ എന്റെ ബ്ളോഗിലെ പോസ്റ്റുകള്‍ തോന്നിയതുപോലെ ഉപയോഗിക്കാന്‍ 999 വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവച്ചെന്നും പറഞ്ഞ് വന്നേക്കരുത്. സൂര്യ ടിവി പോലെ ഒരു തരംതാണ പ്രസ്ഥാനമല്ല…

  • മാറ്റത്തിന്റെ കാറ്റ്

    മികച്ച സംവിധായകര്‍ നല്ല തിരക്കഥാകൃത്തുക്കള്‍ കൂടിയാണെങ്കിലേ ഇനിയുള്ള കാലത്ത് പിടിച്ചു നില്‍ക്കാനാവൂ എന്നാണു ചില സിനിമക്കാര്‍ പറയുന്നത്. പുതിയ കാലത്തിന്റെ സ്പെഷലൈസേഷന്‍ ഒരു വഴിക്കു നീങ്ങുമ്പോഴും സര്‍ഗാത്മകതയില്‍ സെന്‍ട്രലൈസേഷനാണ് പ്രസക്തി എന്നാണ് സൂചന. ഇതിന്റെ മറ്റൊരു തെളിവാണു കഴിഞ്ഞ ദിവസം അവസാനിച്ച ലോക മൊബൈല്‍ ഫോണ്‍ വ്യവസായത്തിന്റെ ആസ്ഥാനകലയായ ലോക മൊബൈല്‍ കോണ്‍ഗ്രസ്. ഹാന്‍ഡ് സെറ്റ് നോക്കിയയുടെയും ഒഎസ് സിംബിയന്റെയുമായിരുന്നു ഒരു കാലത്ത്. ഇപ്പോള്‍ നോക്കിയയുടെ ഫോണിന് നോക്കിയ തന്നെ ഒഎസ് ചമയ്ക്കുന്നു. എല്ലാം ഭദ്രം. മൈക്രോസോഫ്റ്റ്,…