മലയാളികൾക്ക് ആഭിമാനമായിയിരിക്കുകയാണ് നിവിൻ പോളിയും മൂത്തോനും. മികച്ച നടനും ചിത്രവും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മൂത്തോൻ കരസ്മാക്കിയത്. നിവിൻ പോളിയാണ് മികച്ച നടൻ. മികച്ച ബാല താരം സഞ്ജന ദീപു.
മികച്ച നടിയും മലയാളത്തിൽ നിന്നാണ്. റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി ആനന്തത്തിനാണ് നടിക്കുള്ള പുരസ്കാരം. ഗമക്ഖർ എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ.

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓൺലൈന്‍ വഴി നടത്തിയ മേളയിൽ 14 ഭാഷകളിൽ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചത്. ജൂലൈ 24 മുതൽ ഓഗസ്റ്റ് 2വരെയായിരുന്നു മേള സംഘടിപ്പിച്ചത്.
ഗീതു മോഹന്‍ദാസ് തിരക്കഥയെഴുതി സംവിധാനമചെയ്ത ചിത്രം മുൻപും നിരവധി അന്താരാഷ്ട്രമേളകളിൽ തിളങ്ങിയിരുന്നു. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗാണ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാൾ.
Leave a Reply