കൊച്ചി സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിനവും എന്‍ഐഎ ചോദ്യംചെയ്യുന്നു. തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനോട് കൊച്ചിയില്‍ തുടരാന്‍ അന്വേഷണസംഘം നിര്‍ദേശിക്കുകായിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് ശിശങ്കരന് ആവര്‍ത്തിച്ചതായാണ് സൂചന. അധികാര ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിര്‍ത്താത്തത് തന്റെ പിഴാണ്, സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും എം ശിവശങ്കര്‍ -എന്‍.ഐ.എ. ഉദ്യോഗസ്ഥരോട് ആവര്ത്തിക്കുന്നതെന്നാണ്് ലഭിക്കുന്ന വിവരം.
കൊച്ചി പനമ്പള്ളി നഗറില്‍ എന്‍.ഐ.എ. ഓഫിസിന് സമീപമുള്ള ഹോട്ടലിലാണ് ശിവശങ്കരന് തങ്ങിയത്. രാവിലെ 10 മണിയോടെയാണ് ശിവശങ്കര്‍ എന്‍.ഐ.എ. ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.
ചോദ്യം ചെയ്യല്‍ പുരോഗമിച്ചതോടെ അദ്ദേഹം നിയമസഹായം ആവശ്യപ്പെട്ടു. ആദ്യഘട്ടം ചോദ്യം ചെയ്യലിനു ശേഷം അഭിഭാഷകനെ കാണാന്‍ സമയം നല്‍കാമെന്ന് അന്വേഷണ സംഘം അറിയിച്ചു
തിങ്കളാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഏഴിനാണ് അവസാനിച്ചത്. ഉച്ചയ്ക്കു ശേഷമുള്ള സെഷനില്‍ നിര്‍ണായക വിവരങ്ങള്‍ ശിവശങ്കര്‍ വെളിപ്പെടുത്തിയതായാണു സൂചന. സ്വര്‍ണക്കടത്തു കേസിലെ പ്രതികളില്‍ ചിലരുമായുണ്ടായ സൗഹൃദം വ്യക്തിപരമായ വീഴ്ചയാണെന്ന് ശിവശങ്കര്‍ അന്വേഷണ സംഘത്തോടു തുറന്നു സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രതികളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശിവശങ്കറിനു പങ്കാളിത്തമുള്ളതിന്റെ തെളിവുകള്‍ എന്‍.ഐ.എ.ക്ക് ലഭിച്ചിട്ടില്ല.
Leave a Reply