Most Romantic Malayalam Movies to Watch on this Valentines Day

Most Romantic Malayalam Movies to Watch on this Valentines Day

1. തൂവാനത്തുമ്പികൾ

1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോള, ചലച്ചിത്രത്തെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ടതാണെന്നു പറയാം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു. നാട്ടിൻപുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങൾ ജയകൃഷ്ണൻ (മോഹൻലാൽ) എന്ന കഥാപാത്രം പ്രതിഫലിപ്പിക്കുന്നു.

2.അനിയത്തിപ്രാവ്

രണ്ടു വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള സുധിയുടെയും (കുഞ്ചാക്കോ ബോബൻ) മിനിയുടെയും (ശാലിനി) പ്രണയകഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അനിയത്തിപ്രാവ്.

 

 

3.കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്

കമലിന്റെ സംവിധാനത്തിൽ 1997ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥ രഞ്ജിത്താണ്എഴുതിയിരിക്കുന്നത്.

 

 

4 .ഈ പുഴയും കടന്ന്

കമൽ സംവിധാനം ചെയ്ത് 1996ൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാള ചലച്ചിത്രമാണ് ഈ പുഴയും കടന്ന്. ദിലീപ്,മഞ്ജു വാര്യർ, മോഹിനി, ബിജു മേനോൻ തുടങ്ങിയവരാണ് ഈ ചലച്ചിത്രത്തിൽ പ്രധാന വേഷ്ങ്ങളിൽ അഭിനയിച്ചിരിക്കുനത്.

 

5.സല്ലാപം

 

1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം. സുന്ദർദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപ്, മനോജ് കെ. ജയൻ,മഞ്ജു വാര്യർ, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. നിർമ്മാണം-കൃഷ്ണകുമാർ.

 

6.നഖക്ഷതങ്ങള്‍

ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ. ഇതിലെ അഭിനയത്തിന് മോനിഷക്ക് മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ് ലഭിച്ചു

http---makeagif.com--media-2-10-2015-ZwvLjQ

 

 

 

 

 

 

 

 

 

 

7.നിറം

സൗഹൃദവും പ്രണയവും വിഷയമായി, കുഞ്ചാക്കോ ബോബൻ, ശാലിനി ജോഡി അഭിനയിച്ച മലയാളചലച്ചിത്രമാണ്‌ നിറം.കമൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു.

http---makeagif.com--media-2-10-2015-xD_GZC

8. സ്വപ്നക്കൂട്

കമൽ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ , ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്.

http---makeagif.com--media-2-11-2015-rmhLcN

 

9.നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ

പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986-ൽ പുറത്തിറങ്ങി.

ezgif.com-optimize

 

10.യാത്ര

1985-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ യാത്ര. ബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്.മമ്മൂട്ടി, ശോഭനഎന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

 

mammootty-in-yatra

 

11.മഴയെത്തും മുൻപെ

മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുരളി ഫിലിംസിന്റെബാനറിൽ വി.പി. മാധവൻ നിർമ്മിച്ച് കമൽ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രമാണ്‌ മഴയെത്തും മുൻപെ

http---makeagif.com--media-2-11-2015-9edzIw

 

12.പക്ഷേ

മോഹന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, ശോഭന, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പക്ഷേ.

http---makeagif.com--media-2-11-2015-Vd0ysA


Comments

Leave a Reply

Your email address will not be published. Required fields are marked *