അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നഗരത്തിലെ തിരക്കേറിയ പാതയിലൂടെ അയാള്‍ നടക്കുകയായിരുന്നു. ഓരോ ദിവസവും ഇവിടെ ബസ് കാത്തു നില്‍ക്കുമ്പോള്‍ അയാള്‍ അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നഗരത്തിലെ തിരക്കേറിയ പാതയിലൂടെ അയാള്‍ നടക്കുകയായിരുന്നു. ഓരോ ദിവസവും ഇവിടെ ബസ് കാത്തു നില്‍ക്കുമ്പോള്‍ അയാള്‍ തന്നെക്കുറിച്ചോര്‍ക്കും. തന്റെ തൊഴിലിലെ തൊഴിലില്ലായ്മയെപറ്റി, വിദ്യാഭ്യാസകാലം, കൂട്ടുകാര്‍ അങ്ങനെ..പഠിക്കുന്നതില്‍ കേമനായിരുന്നു അയാള്‍, കാണാന്‍ സുമുഖനും. പഠിപ്പിക്കലാണ് തൊഴില്‍. അയാള്‍ സ്ഥിരം യാത്രക്കാരനായിരുന്നു. ഓരോ ദിവസവും തിരക്കു നിറഞ്ഞ ബസുകളില്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് നീങ്ങും.തിരക്കിലൂടെ അയാളാ നഗരത്തിന്റെ മിടിപ്പു മനസ്സിലാക്കും.
അയാളന്ന് സാധാരണയിലും വൈകിയാണ് ബസ് സ്റ്റോപ്പിലെത്തിയത്. അതിനാലയാളുടെ സഹയാത്രികരെല്ലാം പോയ്ക്കഴിഞ്ഞിരുന്നു. അടുത്ത ബസ് വരാന്‍ താമസിക്കുന്നതില്‍ അയാള്‍ സ്വയം ആവലാതിപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ബസ് വന്നു, അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അത് അയാള്‍ സ്ഥിരം പോകുന്ന ബസ് ആയിരുന്നു . പക്ഷേ തിരക്കു കുറവായിരുന്നു.അയാള്‍ ഫുട്ബോര്‍ഡില്‍ കാലെടുത്തു വച്ചതും ബസ് വിട്ടതും ഒരുമിച്ചായിരുന്നു. വീഴാതെ പിടിച്ചു നിന്നു.
അലസഭാവത്തോടെ ബസ്സിനകത്തേയ്ക്ക് നോക്കിയ അയാള്‍ അത്ഭുതപരതന്ത്രനായി. എന്നും ഒരമ്മൂമ്മയിരിക്കാറുള്ള സീറ്റില്‍ ഇന്നിതാ ഒരു യുവതിയിരിക്കുന്നു. അയാളുടേയും യുവതിയുടേയും കണ്ണുകള്‍ തമ്മിലിടഞ്ഞു. ആ യുവതിയുടെ ആദ്യ ദര്‍ശനം തന്നെ അയാളില്‍ ഒരു കോരിത്തരിപ്പുണ്ടാക്കി. ഇതുവരേയും അനുഭവിച്ചിട്ടാല്ലത്തൊരാനന്ദം അയാള്‍ക്കുണ്ടായി. തന്റെ മനസ്സിലെ കൂട്ടുകാരിയാണോ ഇതെന്ന് അയാള്‍ക്ക് സന്ദേഹമായി. അയാള്‍ ഒന്നുകൂടിയാ പെണ്‍കുട്ടിയെ നോക്കി, ഇത്രയും സൗന്ദര്യമുള്ള ഒരുകുട്ടിയെ മുന്പു കണ്ടിട്ടില്ല. പെട്ടെന്നു ബസ് നിന്നു. അയാള്‍ക്കിറങ്ങേണ്ട സ്റ്റോപ്പെത്തിക്കഴിഞ്ഞിരുന്നു. അവിടെയിറങ്ങി അയാള്‍ ……
Leave a Reply