നിങ്ങളെന്നു പഠിക്കും ?’ എന്ന് അഹാന കമന്റ്; ‘അതിന് നീയേതായെന്ന് അണിയണപ്രവർത്തകർ

അഹാനകൃഷ്ണന്‍ വീണ്ടും വിവാദത്തില്‍. ഇത്തവണ കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോയെക്കുറിച്ച് സമൂഹമാധ്യമത്തിലിട്ട കമന്റാണ് താരത്തെ വെട്ടിലാക്കിയത്. ലോക്ഡൗണിനെ കുറിച്ചുള്ള പരാമര്‍ശവുംം, ആരാധകന്റെ കമന്റ് വികൃതമാക്കി അവതരിപ്പിച്ചെതും നേരത്തെ വിവാദമായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച്ചയാണ് ‘കുറുപ്പ്’ സിനിമയുടെ പ്രമോ വിഡിയോ റിലീസ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലെ വിഡിയോയുടെ താഴെ ‘നല്ല വിഡിയോ പക്ഷേ മോശം തമ്പ്‌നെയില്‍ നിങ്ങളെന്നു പഠിക്കും ?’ എന്നാണ് അഹാന കമന്റിട്ടത്. എന്നാല്‍ തൊട്ടു താഴെ കുറുപ്പിന്റെ ഒഫിഷ്യല്‍ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജില്‍ നിന്ന് ‘അതിന് നീയേതാ?’ എന്നാണ് മറുപടി വന്നത്. പിന്നാലെ അഹാന കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

https://www.instagram.com/p/CDLHAdpJt2y/?utm_source=ig_web_copy_link

എന്നാല്‍ ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അപ്പോഴേക്ക് വൈറലാവുകയും അഹാനയുടെ കമന്റ് കാണാനായി മാത്രം ആളുകള്‍ പേജിലേക്ക് കുതിച്ചെത്തുകയായിരുന്നു.