അവസരത്തിനായി കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ 85000 രൂപയ്ക്ക് ശരീരം വിൽക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ ചെയ്തിട്ടില്ല… ലക്ഷ്മിപ്രിയയുടെ മറുപടി

by

in

സമൂഹമാധ്യമങ്ങളിലെ വിമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി നടി ലക്ഷ്മിപ്രിയ രംഗത്ത്. വിമര്‍ശകര്‍ക്ക് കടുത്ത ഭാഷയിലാണ് നടി മറുപടി നല്‍കിയത്. മതവിശ്വാസവുമായി ബന്ധപ്പെട്ട് താരം നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന്, കടുത്ത സൈബര്‍ ആക്രമണമാണ് ലക്ഷ്മിപ്രിയയ്ക്ക് നേരെ ഉണ്ടായത്.

ഇന്നു വരെ അവസരങ്ങള്‍ക്കായി ആളുകളെ വിളിക്കുകയോ കിടപ്പറ വാതില്‍ തുറന്നു കൊടുക്കുകയോ ചുംബന സമരത്തില്‍ പങ്കെടുക്കുകയോ 85000 രൂപയ്ക്ക് ശരീരം വില്‍പ്പനയ്ക്കു വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ലക്ഷ്മി പ്രിയ പറയുന്നു. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമെന്നും താരം കുറിച്ചു. സ്വന്തം നിലപാടുകള്‍ അക്കമിട്ടു നിരത്തി താരത്തിന്റെ പോസ്റ്റ്.

ലക്ഷ്മി പ്രിയയുടെ പോസ്റ്റ് ഇവിടെ വായിക്കാം:

ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച്ച് ആരാധകര്‍ എന്ന തലക്കെട്ടോടെ ഒരു ഓണ്‍ലൈന്‍ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിക്കാന്‍ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാന്‍സ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതില്‍ തുറന്നു കൊടുക്കുകയോ ചുംബന സമരത്തില്‍ പങ്കെടുക്കുകയോ 85000 രൂപയ്ക്ക് ശരീരം വില്‍പ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗര്‍ഭാവസ്ഥയില്‍ ഉള്ള നഗ്‌ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയില്‍ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആര്‍ത്തവ ലഹള നടത്തുകയോ സ്വയംഭോഗ യന്ത്രങ്ങള്‍ പ്രചരിപ്പിക്കുകയോ സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ് എഴുതുകയോ സ്വര്‍ണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.

പകരം എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്. ഒരു മതത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാന്‍ അനുവദിക്കുകയുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത് പോലെ തന്നെ ആണ് എനിക്കും.

ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്‌സ് അടയ്ക്കുന്ന ആള്‍. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആള്‍. അഭിമാനം അടിയറവു വയ്ക്കാത്ത ആള്‍. ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരില്‍ ഒരാള്‍. നിര്‍ത്തട്ടെ, എന്ന് ലക്ഷ്മി പ്രിയ ഒപ്പ്.