തിളങ്ങിന്നിന്ന സമയത്ത് ചിത്ര അഭിനയം നിർത്താനുള്ള കാരണം ഇതാണ്…

by

in

ഒരു കാലത്ത് സിനിമയില്‍ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി തിളങ്ങിയ താരമായിരുന്നു ചിത്ര. 1975ല്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചിത്ര വെള്‌ഴിത്തിരയില്‍ എത്തിയത്. ഇതിനോടകം 100-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച നടി തെന്നിന്ത്യയിലെ ഭൂരിഭാഗം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും വേഷമിട്ടിട്ടുണ്ട്. സിനിമരംഗത്ത് തിളങ്ങിനിന്നിരുന്ന ഘട്ടത്തലാണ് നടി അഭിനയം നിര്‍ത്തിയത്.

ഇപ്പോഴിത താരം അഭിനയം നിര്‍ത്താനുളള കാരണം വെളിപ്പെടുത്തുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.
ലൊക്കേഷനില്‍ ആരുമായും സംസാരിക്കാന്‍ പാടില്ല, ഷൂട്ടിങ് തീര്‍ന്നാല്‍ നേരെ മുറിയിലെത്തണം. അച്ഛന്റ ഈ നിബന്ധനകള്‍ തന്നെ ശ്വാസം മുട്ടിച്ചു.് അമ്മയില്ലാതെ വളരുന്ന മൂന്ന് പെണ്‍കുട്ടികളെ കുറിച്ചുള്ള ഉത്കണ്ഠയായിരുന്ന അച്ഛനെ അക്കാലം ഭരിച്ചിരുന്നത്. അമ്മ വിട്ട് പോയ സമയത്ത് താന്‍ കൂടെ ഇല്ലായിരുന്നു. അതുപോലെ ആയിരിക്കരുത് അച്ഛന്റെ കാര്യത്തില്‍ എന്ന് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ സിനിമ ഉപേക്ഷിച്ചു. സിനിമ വിട്ട് നില്‍ക്കുന്ന സമയത്താണ് വിവാഹിതയാകുന്നത്. വിവാഹത്തിന് ശേഷം അഭിനയിക്കില്ലെന്നുള്ള തീരുമാനം തന്റേതായിരുന്നുവെന്നും ചിത്ര പറയുന്നു.

നടിയായത് അമ്മയുടേയും അച്ഛന്റേയും ബന്ധുക്കള്‍ക്കും ഇഷ്ടമല്ലായിരുന്നു. ഒപ്പം അഭിനയിക്കുന്ന സീമ ചേച്ചിയും ഉര്‍വശിയും ശോഭനയും ഉണ്ണിമേരി ചേച്ചിയുമെല്ലാ ഒരുമിച്ച് കമ്പനിയടിച്ച് ചീട്ട് കളിക്കുന്നതു ഷോപ്പിങ്ങിന് പോകുന്നതൊക്കെ കാണുമ്പോള്‍ എനിക്ക് സങ്കടം വരും. എന്നാല്‍ സീമ ചേച്ചിയ്ക്ക് നന്നായി അറയാം എന്റെ മനസ് സ്‌നേഹം കൊണ്ടാ മോള അച്ഛന്‍ നിന്നെ ഇങ്ങനെ പൊതിഞ്ഞ് വെച്ചിരിക്കുന്നതെന്ന് ചേച്ചി തന്നെ പറഞ്ഞ് സമാധാനപ്പെടുത്തുമെന്നും ചിത്ര ഓര്‍ക്കുന്നു.

ഭര്‍ത്താവി നല്‍കിയ ധൈര്യത്തിലാണ് താന്‍ സിനിമയില്‍ മടങ്ങി എത്തിയത്. തന്റെ കുടുംബത്തിലുളള സ്ത്രീകള്‍ ജോലിക്ക് പോകുന്നവരാണെന്നും അതുകൊണ്ട് തന്നെ നീ ജോലി നിഷേധിക്കേണ്ടതില്ലെന്നും ഭര്‍ത്താവ് ധൈര്യം നല്‍കിയിരുന്നു, വിവാഹത്തിന് ശേഷം താന്‍ അഭിനയിച്ച ചിത്രങ്ങളാണ മഴവില്ലും ,സൂത്രധാരനും. ഇനിയും നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നും ചിത്രം പറയുന്നു.