ഒടുവിൽ‍ ആകാര്യത്തിൽ തീരുമാനമായി! സീസൺ 5- ഓടെ മണി ഹെയ്സ്റ്റ് അവസാനിക്കും.

ഒടുവിൽ നെറ്റഫ്ലിക്സിൽ നിന്നും ആ വാർത്തയെത്തി, സ്പാനിഷ് വെബ് സീരീസായ ‘ലാ കാസ ഡി പാപ്പേൽ’ അഥവ ‘മണി ഹെയ്സ്റ്റ്’ അവസാനിക്കുമെന്ന് പ്രഖ്യാപിച്ചു. സീസൺ 5 ആയിരിക്കും ആവസാനത്തേതെന്നും ഔദ്യോഗികമായി അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു.

https://www.instagram.com/p/CDT4oaFD50j/?utm_source=ig_web_copy_link

ജൂലൈ 31-ന് പരമ്പരയുടെ ഔദ്യോഗിക സമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ‘The heist comes to an end’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ‘It looks like we are coming to an end…’ എന്ന കുറിപ്പോടെയാണ് മണി ഹെയ്‌സ്റ്റിന്റെ മുൻനിര താരം അൽവാരോ മോർട്ടെ ഇൻസ്റ്റാഗ്രാമിൽ വാർ‍ത്ത പങ്കുവയ്ച്ചത്.

https://www.instagram.com/p/CDT5hyGoXgg/?utm_source=ig_web_copy_link

അന്തിമ സീസണിൽ 10 എപ്പിസോഡുകളാകും ഉണ്ടാകുക, പരിചിത താരങ്ങൾക്കു പുറമേ ചില പുതുമുഖങ്ങളും സീസണിൽ ഉൾപെടും.